പേഷ്വാർ|
jibin|
Last Modified ചൊവ്വ, 30 ഡിസംബര്‍ 2014 (19:25 IST)
പെഷാവര്‍ സ്കൂളിലെ 160ഓളം കുട്ടികളുടെ കൊന്നൊടുക്കിയ തീവ്രവാദി ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനിലെ വടക്ക് പടിഞ്ഞാറൻ ഗോത്ര മേഖലയിലുള്ള രണ്ട് പ്രൈമറി സ്കൂളുകൾ
തീവ്രവാദികൾ പെട്രോൾ ഒഴിച്ച് കത്തിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ഇന്ന് രാവിലെ സ്കൂളില്‍ അതിക്രമിച്ച് കയറിയ തീവ്രവാദികൾ കുരം ഗോത്ര ജില്ലയിലെ
രണ്ട് പ്രൈമറി സ്കൂളുകൾ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. സ്കൂളിലെ മേശകളും ബഞ്ചുകളും ഡസ്ക്കുകളും രേഖകളും, കെട്ടിടങ്ങളും, മുഴുവനായി കത്തി നശിച്ചു. പെഷാവര്‍ കൂട്ടക്കൊലയ്ക്ക് ശേഷം സ്കൂളുകളിലെ ശൈത്യകാല അവധി നീട്ടിയതിനെ തുടർന്ന് സ്കൂളില്‍ കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.
സംഭവത്തിൽ ഒരു സംഘടനയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ശൈത്യകാല അവധിക്ക് ശേഷം ജനുവരി മൂന്നിന് തുറക്കാനിരുന്ന സ്കൂളുകൾ പെഷാവര്‍ ആക്രമണത്തെ തുടർന്ന് ജനുവരി 12നേ തുറക്കൂ എന്ന് അറിയിച്ചിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.