ധൗലാകോന്‍ കൂട്ടബലാത്സംഗം: പ്രതികള്‍ക്ക് ജീവപര്യന്തം

 കൂട്ടബലാത്സംഗം , കോടതി , ബിപിഒ , ജീവപര്യന്തം, ന്യൂഡല്‍ഹി
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 20 ഒക്‌ടോബര്‍ 2014 (16:05 IST)
രാത്രിയില്‍ ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കേസില്‍ അഞ്ചു പ്രതികള്‍ക്കും ദ്വാരക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
50,000 രൂപ പിഴയും പ്രതികള്‍ക്ക് കോടതി വിധിച്ചു. പ്രതികളായ ഷംഷാദ്, ഉസ്മാന്‍, ഷാഹിദ്, ഇഖ്ബാല്‍, കമറുദ്ദീന്‍ എന്നിവര്‍ക്ക് മേല്‍ കൂട്ടമാനഭംഗം, തട്ടികൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കു നേരെ ചുമത്തിയിട്ടുള്ളത്.

2010ലാണ് കോള്‍ സെന്‍്ററില്‍ ആയി ജോലി ചെയ്തിരുന്ന യുവതി രാത്രി ഷിഫ്റ്റില്‍ ജോലി കഴിഞ്ഞ് ധൗലാകോന്‍ ഏരിയയിലൂടെ മടങ്ങവെ സംഘം മംഗള്‍പുരിയിലേക്ക് കടത്തികൊണ്ടുപോയി ക്രൂരമായി കൂട്ടമാനഭംഗത്തിനിരയാക്കിയത്. പിന്നീട് ഓടുന്ന വാഹനത്തില്‍വെച്ച് അരമണിക്കൂറോളം നേരവും പീഡിപ്പിക്കുകയായിരുന്നു.

കേസില്‍ വാദം കേട്ട കോടതി രാത്രി ജോലി കഴിഞ്ഞിറങ്ങുന്നവരെ വീട്ടിലത്തെിക്കാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തണമെന്നും. ഡ്രൈവറോടൊപ്പം സുരക്ഷാ ഗാര്‍ഡിനെ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :