ലോക്സഭാ തെരഞ്ഞെടുപ്പ്; ഇന്ത്യ- നേപ്പാ‍ള്‍ അതിര്‍ത്തി അടച്ചു

കാഠ്മണ്ഡു| VISHNU.NL| Last Modified തിങ്കള്‍, 12 മെയ് 2014 (09:09 IST)
ഇന്ത്യയിലേക്കുള്ള അതിര്‍ത്തി നേപ്പാള്‍ അടച്ചു. യുപി, ബിഹാര്‍ എന്നിവിടങ്ങളില്‍ അവസാനഘട്ട തെരഞ്ഞെടുപ്പ്‌ ഇന്ന്‌ നടക്കുന്നതിനാല്‍ വര്‍ധിപ്പിക്കുന്നതിനാണ്‌ നടപടി.
ഇരു സംസ്ഥാനങ്ങളും നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്‌.

അതിര്‍ത്തി കടന്ന്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കുറ്റകൃത്യങ്ങള്‍ നടത്തുന്നതിനു ആളുകള്‍ ഇന്ത്യയിലേക്കു കടക്കാതിരിക്കാനാണ്‌ നേപ്പാളിന്റെ നടപടി.

ഞായറാഴ്ച നാലരയ്ക്ക്‌ തന്നെ പ്രധാന അതിര്‍ത്തികളായ കൃഷ്ണനഗര്‍, മര്യാദ്പൂര്‍ കപില്‍വാസ്തു, ബിലാഹിയ, മഹേഷ്പൂര്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളെല്ലാം തന്നെ അടച്ചു. മൂന്ന്‌ ദിവസങ്ങള്‍ക്ക്‌ ശേഷമായിരിക്കും ഇനി അതിര്‍ത്തി തുറക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :