ന്യൂഡൽഹി|
VISHNU N L|
Last Modified ബുധന്‍, 6 മെയ് 2015 (08:15 IST)
രാജ്യത്തെ മുഴുവന്‍ വിലക്കു വാങ്ങാന്‍ സാധിക്കുന്ന തരത്തില്‍ ഇന്ത്യയിലെ ജനങ്ങളുടെ കൈയ്യില്‍ ഉള്ളത് 50 ലക്ഷം കോടി രൂപ മൂല്യം വരുന്ന സ്വര്‍ണം...! കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലിയാണ് ഈ കാര്യം രാജ്യസഭയെ അറിയിച്ചത്. റിസർവ് ബാങ്കിന്റെ കൈവശമുള്ളതു 557.75 ടൺ സ്വർണമാണുള്ളത്.
എന്നാല്‍ രാജ്യത്തെ ജനങ്ങളുടെ കൈവശം 20,000 ടണ്ണാണ്. ജനങ്ങളുടെ കൈവശമുള്ളതിന്റെ കൃത്യമായ കണക്കില്ലെന്നും 20,000 ടൺ എന്നതു ചില വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഏകദേശ കണക്കാണെന്നും മന്ത്രി വിശദീകരിച്ചു. എങ്കിലും പവന് ഇരുപതിനായിരം വച്ചു കണക്കാക്കിയാൽ 50 ലക്ഷം കോടി രൂപയുടെ സ്വർണമാണ് ഇന്ത്യക്കാർ കൊണ്ടുനടക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.