ഇറാനിലെ തുറമുഖ നിര്‍മ്മാണം; അമേരിക്ക കണ്ണുരുട്ടി, ഇന്ത്യ മൈന്‍ഡ് ചെയ്തില്ല

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 6 മെയ് 2015 (08:46 IST)
അമേരിക്കയുടെ ശക്തമായ എതിര്‍പ്പ് നേരിട്ടതിനെ തുടര്‍ന്ന് മുന്‍ യുപി‌എ സര്‍ക്കാര്‍ മരവിപ്പിച്ച ഇറാനിലെ ചബാഹര്‍ തുറമുഖ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. തുറമുഖ നിര്‍മ്മാണത്തിലൂടെ ഇറാനുമായി കൂടുതല്‍ ബന്ധം ഉറപ്പിക്കാനും അതുവഴി മധ്യേഷ്യയിലേക്ക് സ്വാധീനം നേടാനുമാണ് പരിശ്രമിക്കുന്നത്.
2003ല്‍ എന്‍ഡി‌എ സര്‍ക്കാരിന്റെ അവസാന കാലത്താണ് ഇറാന്‍- പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഒമാന്‍ തീരത്തെ ചബാഹറില്‍ തുറമുഖം നിര്‍മ്മിക്കാന്‍ ഇന്ത്യ ഇറാനുമായി കരാറൊപ്പിട്ടത്.

എന്നാല്‍ പിന്നീട് ഇതില്‍ അമേരിക്കന്‍ എതിര്‍പ്പിനേ തുടര്‍ന്ന് മരവിപ്പിക്കപ്പെട്ടു. എന്നാല്‍ ചൈന പാകിസ്ഥാനിലെ ഗദ്വാര്‍ തുറമുഖ നിര്‍മ്മാണ പദ്ധതിയുമായി മുന്നോട്ട് പോവുകയും പാകിസ്ഥാനുമായി 46 ബില്യണ്‍ ഡോളറിന്റെ കരാറിലേര്‍പ്പെടുകയും ചെയ്തതോടെയാണ് മേഖലയില്‍ സമ്മര്‍ദ്ദ നയതന്ത്രത്തിന് ഇന്ത്യ നീക്കം തുടങ്ങിയത്. പിന്നാലെ മോഡി ഗള്‍ഫ് രാജ്യങ്ങളുമായി വ്യാപാര, സാമ്പത്തിക കരാറുകളില്‍ ഒപ്പിടുകയും ചെയ്തു. കൂട്ടത്തില്‍ പഴയ തുറമുഖ പദ്ധതി പൊടിതട്ടിയെടുക്കുകയും ചെയ്തു.

ഇതിനോടകം തന്നെ ഈ ഭാഗത്തേക്ക് ഇന്ത്യ വെസ്റ്റ് അഫ്ഗാനില്‍ നിന്ന് 10 മൈല്‍ നീളമുള്ള ഹൈവേ 100 ബില്യണ്‍ ഡോളര്‍ മുടക്കി നിര്‍മ്മിച്ചിട്ടുണ്ട്. ഈ അനുകൂല സാഹചര്യം മുന്‍ നിര്‍ത്തി ഇറാനിലെ ചബാഹറില്‍ തുറമുഖം നിര്‍മ്മിക്കാനാണ് ഇന്ത്യന്‍ നീക്കം. പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നു. പദ്ധതിക്കെതിരെ ശക്തമായ എതിര്‍പ്പാണ് അമേരിക്കക്കുള്ളത്. എന്നാല്‍ ഈ അവസരം ഇനി ലഭിക്കില്ല എന്നാണ് ഇന്ത്യ കരുതുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി
ക്രൈസ്തവ വിശ്വാസങ്ങളെ എമ്പുരാനില്‍ അവഹേളിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു

പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു

പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു
പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു. പട്ടാമ്പി സ്വദേശി ...

ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ ...

ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ...

ജിമ്മുകളിലെ അനധികൃത സ്റ്റിറോയ്ഡുകൾക്കെതിരെ കർശന നടപടി: ...

ജിമ്മുകളിലെ അനധികൃത സ്റ്റിറോയ്ഡുകൾക്കെതിരെ  കർശന നടപടി: ഓൺലൈൻ വിൽപ്പന തടയാൻ കേന്ദ്ര ആരോഗ്യമന്ത്രി നഡ്ഡയോട് അഭ്യർഥിച്ച് മന്ത്രി വീണാ ജോർജ്
ഇത്തരം മരുന്നുകളുടെ ദുരുപയോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം എന്നതിനാല്‍ ...

India- Pakistan Ceasefire Breach: പാകിസ്താൻ സൈന്യം ...

India- Pakistan Ceasefire Breach: പാകിസ്താൻ സൈന്യം വെടിനിർത്തൽ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് കടന്നതായി റിപ്പോർട്ട് : സ്ഥിരീകരിച്ച് സൈന്യം
2021-ലെ ഡയറക്ടര്‍ ജനറല്‍സ് മിലിട്ടറി ഓപ്പറേഷന്‍സ് (DGsMO) ഉടമ്പടി പാലിക്കാനുള്ള ...