അതിർത്തിയിൽ വീണ്ടും പാക് ആക്രമണം; എട്ട് വയസ്സുകാരൻ മരിച്ചു, നാല് പേർക്ക് പരുക്ക്

പാക് ആക്രമണത്തിൽ എട്ട് വയസ്സുകാ‌രൻ കൊല്ലപ്പെട്ടു, നാല് പേർക്ക് പരുക്ക്

ജമ്മു| aparna shaji| Last Modified തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (13:43 IST)
ജമ്മു കശ്മീരിൽ പാക് വെടിവെയ്പ്പിൽ എട്ട് വയസ്സുകാരൻ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. കനചക് സെക്ടറിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ആർ എസ് പുര സെക്ടറിൽ നടന്ന വെടി‌വെയ്പിൽ ഒരു ബി എസ് എഫ് ജവാനും കൊ‌ല്ലപ്പെട്ടിരുന്നു. ഇന്നലെ രാത്രി രണ്ടു തവണയാണ് മോട്ടോര്‍ ഷെല്ലുകൾ അടക്കം ഉപയോഗിച്ച് പാകിസ്താന്‍ ഉന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്.

ആക്രമണത്തിൽ നാല് പേർക്ക് പരുക്കേറ്റു. മനുഷ്യർക്ക് പുറമേ നിരവധി വളർത്ത് മൃഗങ്ങളും അതിർത്തിയിൽ മരിച്ചു വീണു. ഇന്നലെ രാത്രി തുടങ്ങിയ പാക് വെടിവെപ്പ് ഇന്നും തുടരുകയാണ്. ഇന്ത്യൻ സൈന്യം തിരിച്ചടിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസവും സമാനമായ സംഭവം നടന്നിരുന്നു.

ആക്രമണത്തിൽ
ബി എസ് എഫ് ജവാന്‍ കൊല്ലപ്പെട്ടു. ബി എസ് എഫ് കോണ്‍സ്റ്റബിള്‍ സുശീല്‍ കുമാറാണ് മരിച്ചത്. പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ ഗുരുതരമായി പരുക്കേറ്റ സുശീല്‍ കുമാറിനെ ജമ്മുവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :