ന്യൂഡൽഹി|
aparna shaji|
Last Modified ഞായര്‍, 23 ഒക്‌ടോബര്‍ 2016 (10:57 IST)
രാജ്യം മുഴുവൻ ദീപാവലി ആഘോഷിക്കുമ്പോൾ അങ്ങ് അകലെ രാജ്യത്തിനും ജനങ്ങൾക്കും കാവൽ നിൽക്കുന്ന സൈനികരെ മറക്കരുത്. ഉത്സവങ്ങൾ ആഘോഷിക്കാൻ അവർക്ക് കഴിഞ്ഞെന്ന് വരില്ല, എന്നാൽ ആശംസകൾ അറിയിച്ച് കൊണ്ടുള്ള കത്തുകൾ അത് അവർക്ക് ആശ്വാസമേകുമെന്ന് ഉറപ്പാണ്. അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷത്തിന് അയവ് വരുത്താൻ സൈനികർക്ക് കത്തുകൾ അയക്കാം.
ദീപാവലി ദിനത്തിൽ സൈനികർക്ക് കത്തുകളും ആശംസകളും അയക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. സന്ദേശ് ടു സോള്‍ജിയേഴ്സ്
എന്ന വീഡിയോ ക്യാമ്പയിനിലൂടെയാണ് ഇക്കാര്യം പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഇതിനായി നരേന്ദ്രമോദി ആപ്പ്, mygov.in, ആകാശവാണി എന്നീ മാധ്യമങ്ങള്‍ ഉപയോഗിക്കാമെന്നും മോദി വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
നരേന്ദ്രമോദി ആപ്പിലൂടെ സ്വന്തം കൈയക്ഷരത്തില്‍ എഴുതിയ കത്തുകളും ആശംസകളും പോസ്റ്റ് ചെയ്യാനുള്ള സംവിധാനവുമുണ്ടായിരിക്കും. അടുത്ത 10 ദിവസത്തിനുള്ളില്‍ 10 കോടിയോളം വരുന്ന ജനങ്ങള്‍ ഈ ക്യാമ്പയിന്‍ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും ദീപാവലി ആഘോഷിക്കുന്ന സമയത്ത് വീട്ടിൽ നിന്നും അകന്ന് അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന സൈനികര്‍ക്ക് ആശംസ അറിയിക്കുന്നതോടെ അവരെയും ആഘോഷത്തിന്റെ ഭാഗമാക്കാമെന്നാണ് ഈ ക്യാമ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.