ഇന്ത്യ - ന്യൂസിലൻഡ് മൂന്നാം ഏകദിനം ഇന്ന്; വിജയകുതിപ്പ് നടത്താൻ ധോണിയും സംഘവും

ഇന്ത്യ - ന്യൂസിലൻഡ് മൂന്നാം ഏകദിന മത്സരം ഇന്ന്

മൊഹാലി| aparna shaji| Last Modified ഞായര്‍, 23 ഒക്‌ടോബര്‍ 2016 (10:32 IST)
കൈയിൽ നിന്നു വഴുതി പോയ ജയത്തിന്റെ നിരാശ മറന്ന് വിജയവഴിയിലേക്ക് കുതിക്കാൻ തയ്യാറെടുക്കുകയാണ് ധോണിയും സംഘവും. ന്യൂസിലെൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കും. ഇന്ത്യൻ പര്യടനത്തിനിടെ നേടിയ ആദ്യ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ന്യൂസിലൻഡ്.

ഓരോ മത്സരം വീതം ജയിച്ച ഇരുടീമിനും ഇന്നത്തെ കളി നിർണായകമാണ്. മൂന്നു ടെസ്റ്റിലും ആദ്യ ഏകദിനത്തിലും തോല്‍വി ഏറ്റുവാങ്ങിയശേഷമായിരുന്നു കിവികള്‍ ദില്ലിയില്‍ വിജയം നേടിയത്. വെറും ആറ് റൺസിന് കിവികൾ ജയിച്ചപ്പോൾ ആരാധകർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ആ പരാജയം മറന്ന് തന്നെയാകും ഇന്ത്യൻ ടീം ഇന്ന് കളിക്കിറങ്ങുക.

രണ്ടാം മത്സരത്തില്‍ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച രോഹിത് ശര്‍മ കളിച്ചേക്കും. കേദാര്‍ യാദവിന്റെയും ഹാര്‍ദിക് പാണ്ഡ്യയുടെയും പ്രകടനങ്ങള്‍ ന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നു. സുരേഷ് റെയ്ന ഇന്നും കളിക്കില്ലെന്ന് തന്നെയാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :