ന്യൂഡൽഹി|
aparna shaji|
Last Updated:
വെള്ളി, 7 ഒക്‌ടോബര്‍ 2016 (11:08 IST)
പാക് ഭീകരർ ശക്തമായ ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. നാല് സംസ്ഥാനങ്ങളെയാണ് ഭീകരർ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്തെ 22 വിമാനത്താവളങ്ങളിൽ ആക്രമം നടത്താനാണ് ഭീകരരുടെ ശ്രമമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ജമ്മു കശ്മീർ, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളെയാണ് ഭീകരർ ലക്ഷ്യമിട്ടിരിക്കുന്നത്.
വിമാനത്താളത്തിൽ എത്തുന്നവരെ ശക്തമായ പരിശോധനയ്ക്ക് ശേഷം മാത്രമാണ് കടത്തി വിടുക. വിമാനത്തിനകത്തും പുറത്തും സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്. ആക്രമണം ഏതു രീതിയിൽ ആകുമെന്ന കാര്യത്തിൽ ഇന്ത്യക്ക് സൂചന ലഭിച്ചിട്ടില്ലെങ്കിലും, പ്രതിരോധിക്കാൻ വേണ്ട സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നവരാത്രി ആഘോഷങ്ങൾക്കിടയിൽ ആക്രമണം നടത്താനാണോ ഭീകരരുടെ പ്ലാനെന്നും സംശയം നിലനിൽക്കുന്നുണ്ട്.
പാക് സൈന്യത്തിന്റെ പിൻബലം ഭീകർക്ക് ഉണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അതിർത്തിയിലെ ഭീകര ക്യാംപുകൾ പാക്കിസ്ഥാൻ സൈന്യമാണ് സംരക്ഷിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അവർക്കു വേണ്ട എല്ലാ സാങ്കേതിക സഹായങ്ങളും നൽകുന്നത് പാക്ക് സേനയാണ്. പാക്ക് സൈന്യത്തിന്റെ നിയന്ത്രണത്തിൽ നിരവധി ഭീകരക്യാംപുകൾ അതിർത്തിയിൽ പ്രവർത്തിക്കുന്നുണ്ട്.