പാക് ഭീകരർ ഇന്ത്യയിൽ കടന്നു, മീൻപിടിത്തക്കാർക്കിടയിൽ അവരും!

കടൽ മാർഗം പാക് ഭീകരർ ഇന്ത്യയിലേക്ക്!

അഹമ്മദാബാദ്| aparna shaji| Last Modified വെള്ളി, 7 ഒക്‌ടോബര്‍ 2016 (10:11 IST)
പാകിസ്ഥാനിൽ നിന്നും ഭീകരർ കടൽ വഴി രാജ്യത്ത് കടന്നുകയറിയതായി റിപ്പോർട്ട്. ഗുജറാത്ത് തീരത്ത് ഭീകരർ നുഴഞ്ഞു കയറിയെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് തീരപ്രദേശങ്ങളിൽ സുരക്ഷാസന്നാഹങ്ങ‌ൾ ഊർജ്ജിതമാക്കി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നുഴഞ്ഞുകയറ്റക്കാർ വരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.

ഗുജറാത്ത് തീരത്തുള്ള ദ്വാരക, സോമനാഥ് ക്ഷേത്രങ്ങളും തുറമുഖം, എണ്ണശുദ്ധീകരണശാല തുടങ്ങിയ തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ടു കടൽ വഴി പാക്ക് ചാരസംഘടനയായ ഐഎസ്ഐയിൽ നിന്നുള്ള പതിനഞ്ചോളം പേർ ഇതിനകം വന്നിട്ടുണ്ട്, അല്ലെങ്കിൽ നുഴഞ്ഞുകയറാൻ സാധ്യതയുണ്ട് എന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ്.

അതേസമയം, കച്ച് മേഖലയിൽ നിന്നുള്ള മുപ്പതോളം മീൻപിടിത്തക്കാരെ പാക്കിസ്ഥാൻ പിടികൂടിയെന്നു സ്ഥിരീകരിച്ചിട്ടില്ലാത്ത റിപ്പോർട്ടിൽ പറയുന്നു. ഇതേ ബോട്ടുകളിൽ ഇന്ത്യൻ മീൻപിടിത്തക്കാരെന്ന വ്യാജേന കടന്നുകയറാൻ കൂടി ഉദ്ദേശിച്ചാണിതെന്നാണ് അഭ്യൂഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :