'രാമജന്മ ഭൂമി ഇന്ത്യയിലല്ല പാകിസ്ഥാനില്‍'

ഹൈദരാബാദ്‌:| Last Modified ചൊവ്വ, 5 മെയ് 2015 (16:11 IST)
രാമജന്മ ഭൂമി ഇന്ത്യയിലല്ല മറിച്ച്‌ പാകിസ്ഥാനിലാണെന്നും മുസ്ലിം വ്യക്‌തിനിയമ ബോര്‍ഡ്‌ അംഗം അബ്‌ദുള്‍ റഹിം ഖുറേഷി. അയോദ്ധ്യ തര്‍ക്കത്തെ കുറിച്ചുള്ള 'അയോദ്ധ്യ കാ തനാസ' എന്ന പുസ്‌തകത്തിലാണ് ഖുറേഷി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

രാമന്‍ ജനിച്ചത് അയോദ്ധ്യയില്‍ അല്ലെന്നും ഇപ്പോള്‍ പാക്കിസ്ഥാനില്‍ ഉള്ള രാംദേരിയാണെന്നും. ഇന്ത്യാപാക്ക് വിഭജത്തിന് ശേഷം രാംദേരിയുടെ പേര് റഹ്മാന്‍ദേരി എന്നായിമാറിയെന്നും ഖുറേഷി പറയുന്നു.

മുന്നോളം ഖനനങ്ങള്‍ ഉത്തര്‍പ്രദേശിലെ അയോദ്ധ്യയില്‍ നടത്തിയിരുന്നു. എന്നാല്‍ ക്രിസ്‌തുവിന്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ഇവിടെ ഏതെങ്കിലും സംസ്‌കാരം നിലനിന്നിരുന്നതിന്‌ യാതൊരു തെളിവും ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ചരിത്രകാരനായ ജസ്സു റാം പ്രസിദ്ധീകരിച്ചിട്ടുള്ള ഗവേഷണ പ്രബന്ധം താന്‍ പുസ്‌തകത്തില്‍ പുനരവതരിപ്പിക്കുന്നുണ്ടെന്ന്‌ ഖുറേഷി വ്യക്‌തമാക്കുന്നു.
അയോദ്ധ്യ രാമന്റെ ജന്മസ്‌ഥലമല്ലെന്നത്‌ ജസ്സു റാം തന്റെ പ്രബന്ധത്തില്‍ പറയുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :