ന്യൂഡല്‍ഹി|
Last Updated:
വ്യാഴം, 16 ജൂലൈ 2015 (13:52 IST)
ഇന്ത്യയുടെ പൈലറ്റില്ലാ ചാരവിമാനം വെടിവെച്ചു തകർത്തെന്ന പാകിസ്ഥാൻ സൈന്യത്തിന്റെ അവകാശവാദം കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും വെടിവെച്ചിട്ട ഡ്രോണ്‍ ഇന്ത്യയുടേതല്ലെന്നും
പ്രതിരോധസേന പ്രതികരിച്ചു.
സംഭവത്തില്‍ ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പാകിസ്ഥാന്‍ പ്രതിഷേധം അറിയിച്ചിരുന്നു.വ്യോമാതിർത്തി ലംഘിച്ചതിനാല്‍ പാക് അധീന കാശ്മീരിലെ ഭിംബറിലാണ്
ഇന്ത്യയുടെ ചാര വിമാനം വെടിവെച്ചിടുകയായിരുന്നുവെന്നാണ് പാക് സൈന്യം അവകാശപ്പെട്ടത്. ഷ്യയില്‍ ഇന്ത്യാ പാക് പ്രധാനമന്ത്രിമാര്‍ കൂടിക്കാഴ്‌ച നടത്തിയതിന് തൊട്ടു പിന്നാലെയാണ് ഡ്രോണ്‍ വാര്‍ത്ത പുറത്തുവന്നതെന്നത് ശ്രദ്ധേയമാണ്.