ടസ്‌കേഴ്‌സിനിട്ട് പണിയാന്‍ ചെന്നൈ രാജസ്ഥാന്‍ ടീമുകളെ ബിസിസിഐ ഏറ്റെടുക്കും!

ബിസിസിഐ , ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് , ചെന്നൈ സൂപ്പര്‍ കിംഗ്‌സ് , ടസ്‌കേഴ്‌സ്
മുംബൈ| jibin| Last Modified ബുധന്‍, 15 ജൂലൈ 2015 (14:44 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) വാതുവെപ്പ് ഇടപാടില്‍ വിലക്ക് നേരിടുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാജസ്ഥാന്‍ റോയല്‍സ് ടീമുകളെ ഏറ്റെടുക്കുന്ന കാര്യം പരിഗണനയില്‍. കൊച്ചി ടസ്‌കേഴ്‌സിന് ഐപിഎല്ലിലേക്ക് തിരിച്ചു വരാന്‍ അവസരം നല്‍കാതിരിക്കുക എന്ന ലക്ഷ്യമാണ് ബിസിസിഐ സ്വീകരിക്കുന്നത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാജസ്ഥാന്‍ റോയല്‍സ് ടീമുകളിലെ കളിക്കാര്‍ക്കും പരിശീലകര്‍ക്കുമുള്ള വേതനത്തോടൊപ്പം ടീമിന്‍റെ ദൈന്യംദിന കാര്യങ്ങള്‍ കൂടി ബിസിസിഐയുടെ നിയന്ത്രണത്തിലാക്കുക എന്ന പദ്ധതിയാണ് ബിസിസിഐ നടത്തുന്നത്. ഇതോടെ വാര്‍ഷിക ഫ്രാഞ്ചൈസി ഫീസ് നല്‍കുന്നതില്‍ നിന്നും ഇരുടീമുകളും ഒഴിവാക്കപ്പെടും. ലോധ കമ്മിറ്റി നടപടികളെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ 19ന് ഐപിഎല്‍ ഗവേണിംഗ് ബോഡി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

കൊച്ചി ടസ്‌കേഴ്‌സിന് ഐപിഎല്ലിലേക്ക് തിരിച്ചു വരാന്‍ അവസരം നല്‍കാതിരിക്കുക എന്ന ലക്ഷ്യമാണ് ബിസിസിഐ മുന്നോട്ടു വെച്ചിരിക്കുന്നത്. കൊച്ചി ടീമിന് 550 കോടി നല്‍കണമെന്ന ആര്‍ബ്രിട്ടേഷന്‍ കോടതി വിധി മറികടക്കാന്‍ ഈ നീക്കം സഹായിക്കുന്നതോടൊപ്പം തന്നെ വിലക്കപ്പെട്ട ടീമുകളിലൊന്നിനെ ബിസിസിഐയുടെ ബാനറില്‍ നിലനിര്‍ത്താനും ഇത്തരമൊരു നീക്കം സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :