ചൈനയുടെ നീക്കങ്ങൾ നിരീക്ഷിയ്ക്കാൻ ഹെറോണ്‍ ഡ്രോണുകള്‍ വിന്യസിച്ചു, 7000 ഐടിഡിപി സേനാംഗങ്ങൾ കിഴക്കൻ ലഡാക്കിൽ

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 23 ജൂണ്‍ 2020 (12:29 IST)
ന്യൂഡല്‍ഹി: ഇന്ത്യ ചൈന അതിർത്തിൽ ശക്തമായ പ്രതിരോധ തീർക്കാൻ ഇന്ത്യ. ചൈനയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിയ്ക്കാൻ ഡ്രോണുക വിന്യസിച്ചതായി റിപ്പോർട്ടുകൾ. ഇസ്രായേൽ നിർമ്മിത ഹെറോൺ ഡ്രോണുകളാണ് നിരീക്ഷണത്തിനായി അതിർത്തിയിൽ വിന്യസിച്ചിരിയ്ക്കുന്നത്. കൂടുതൽ ഡ്രോണുകൾ ലഭ്യമാക്കുന്നതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

വ്യോമാക്രമണം നടത്താൻ സാധിയ്ക്കുന്ന വിംഗ് ലൂംഗ് എന്ന് പേരുള്ള ഡ്രോണുകൾ ചൈനയുടെ പക്കൽ ഉള്ളതായാണ് സ്ഥിരീകരിയ്ക്കാത്ത റിപ്പോർട്ടുകൾ, ഇതിന്റെ അടിസ്ഥാനത്തിൽ സായുധ ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ പദ്ധതിയിടൂന്നതായാണ് സൂചന. സംഘർഷ സാധ്യത കണക്കിലെടുത്ത് 7000 ഐ‌ടിഡിപി സേനാംഗങ്ങളെ കിഴക്കൻ ലഡാക്കിൽ വിന്യസിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :