അഭിറാം മനോഹർ|
Last Modified ശനി, 29 ഓഗസ്റ്റ് 2020 (10:30 IST)
തുടർച്ചയായി മൂന്നാം ദിവസവും രാജ്യത്ത് 75,000ത്തിന് മുകളിൽ കൊവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 76,472 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ
എണ്ണം 34 ലക്ഷം കടന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലോകത്ത് ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്‌തത് ഇന്ത്യയിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,021 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 62,550 ആയി.34,63,973 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7,52,424 എണ്ണം സജീവ കേസുകളാണ്.
അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ മരണസംഖ്യയിൽ
ഇന്ത്യ മൂന്നാമതെത്തി. യുഎസ്സിലും ബ്രസീലിലുമാണ് ഇന്ത്യയിലേതിനേക്കാള്‍ കൂടുതല്‍ കോവിഡ് മരണം രേഖപ്പെടുത്തിയത്.
അമേരിക്കയിൽ 1.85 ലക്ഷം പേരും ബ്രസീലിൽ 1,19 ലക്ഷം പേരുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.