ആർബിഐ നയപ്രഖ്യാപനം നേട്ടമാക്കി വിപണി, നിഫ്റ്റി 17,600ന് മുകളിൽ ക്ലോസ് ചെയ്‌‌തു

അഭിറാം മനോഹർ| Last Modified വ്യാഴം, 10 ഫെബ്രുവരി 2022 (19:52 IST)
റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്താതിരുന്നത് ആഘോഷമാക്കി വിപണി.സെന്‍സെക്‌സ് 460.06 പോയന്റ് നേട്ടത്തില്‍ 58,926.03ലും നിഫ്റ്റി 142 പോയന്റ് ഉയര്‍ന്ന് 17,605.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

പണപ്പെരുപ്പം, ജിഡിപി എന്നിവ സംബന്ധിച്ച ആര്‍ബിഐയുടെ അനുമാനം ഊര്‍ജം പകര്‍ന്നതോടൊപ്പം ആഗോളകാരണങ്ങളും വിപണിയ്ക്ക് അനുകൂലമായി.എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഐടി, ബാങ്ക്, പവര്‍, മെറ്റല്‍ സൂചികകള്‍ ഒരുശതമാനംവീതം ഉയര്‍ന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :