ഇന്ത്യ നിര്‍മിക്കുന്ന കൊവാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ എത്തുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി

ശ്രീനു എസ്| Last Updated: ശനി, 22 ഓഗസ്റ്റ് 2020 (07:21 IST)
നിര്‍മിക്കുന്ന കൊവാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ എത്തുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു. വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പരീക്ഷണങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും അങ്ങനെയാണെങ്കില്‍ 2021 ആദ്യത്തോടെ വാക്‌സിന്‍ വിപണിയില്‍ ഇറക്കുമെന്നും മന്ത്രി പറഞ്ഞു.

ഭാരത് ബയോടെക്കും ഐസിഎംആറും സംയുക്തമായാണ് കോവാക്‌സിന്‍ നിര്‍മിക്കുന്നത്. അതേസമയം ഓകാസ്‌ഫോഡിന്റെ വാക്‌സിനും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :