1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Kormo jobs app for job seekers

കോർമോ ജോബ്‌സ്: തൊഴിലന്വേഷകർക്കായി ഗൂഗിളിന്റെ പുതിയ ആപ്പ്

തൊഴിൽ
കൊവിഡ് പ്രതിസന്ധിയിൽ തൊഴിലന്വേഷകർക്കായി പുതിയ ആപ്പ് വികസിപ്പിച്ച് ഗൂഗിൾ.ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉപയോഗപ്പെടുത്താനായി ആന്‍ഡ്രോയഡിലെ ഇന്ത്യന്‍ പ്ലേ സ്റ്റോറില്‍ കോര്‍മോ ജോബ്‌സ് എന്ന ആപ്പാണ് ഗൂഗിൾ പുറത്തിറക്കിയിരിക്കുന്നത്.
 
പുതിയ കാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ കഴിയുന്ന തരത്തിൽ കഴിവുകളുള്ള തൊഴിലന്വേഷകർക്കും തൊഴില്‍ ദാതാവിനും പരസ്പരം കണ്ടെത്താനുള്ള ഒരു വേദിയാണ് കോര്‍മോ ജോബ്‌സ് എന്നാണ് ഗൂഗിള്‍ പറയുന്നത്. ഇന്ത്യയ്‌ക്ക് പുറമെ ബംഗ്ലാദേശ്,ഇന്തോനീഷ്യ തുടങ്ങിയ രാജ്യങ്ങളിലും ആപ്പ് പ്രവർത്തിക്കുന്നുണ്ട്.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 1983 പേർക്ക് കൊവിഡ്, 12 മരണം, 1777 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കം വഴി