ഇന്ത്യയോട് യുദ്ധം ചെയ്യാന്‍ പാകിസ്ഥാന്‍ സൈന്യത്തിനു യാതൊരു മടിയുമില്ല: മുഷാറഫ്

മുഷാറഫ്, കശ്മീര്‍,പാക്കിസ്ഥാന്‍, ഇന്ത്യ, ഭീകരര്‍
ഇസ്ലാമാബാദ്| VISHNU.NL| Last Modified വ്യാഴം, 16 ഒക്‌ടോബര്‍ 2014 (18:50 IST)
ഇന്ത്യയ്ക്കെതിരേ യുദ്ധം ചെയ്യാന്‍ കശ്മീരില്‍ ഭീകരരെ സഹായിക്കുന്നത് തങ്ങള്‍ തന്നെയാണെന്ന് തുറന്ന് സമ്മതിച്ചുകൊണ്ട് പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് രംഗത്ത്. കശ്മീര്‍ അതിര്‍ത്തിയില്‍ നടത്തിയ തിരിച്ചടിയേപറ്റി പ്രതികരിക്കുമ്പോളാണ് മുഷാറഫ് ഇക്കാര്യം തുറന്ന് സമ്മതിച്ചത്.

ഇന്ത്യയോട് യുദ്ധം ചെയ്യുന്ന കാശ്മീര്‍ തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുന്നത് തങ്ങള്‍ തന്നെയാണെന്നും ഇന്ത്യക്കെതിരെ പ്രതികരിക്കാന്‍ പാകിസ്താന് കാശ്മീരില്‍ ആളുകള്‍ ഉണ്ടെന്നും മുഷറഫ് പറഞ്ഞു. ഇന്ത്യയോട് യുദ്ധം ചെയ്യാന്‍ പാകിസ്ഥാന്‍ സൈന്യത്തിനു യാതൊരു മടിയുമില്ലെന്നും ആയിരക്കണക്കിനു പേര്‍ കാശ്മീരില്‍ ജിഹാദിനു പോകാന്‍ തയ്യാറാണെന്നും മുഷറഫ് പറഞ്ഞു.

ഇതാദ്യമായാണ് പാക്കിസ്ഥാനിലെ ഒരു രാഷ്ട്രീയ നേതാവ് ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനാണെന്ന് തുറന്ന് സമ്മതിക്കുന്നത്. ഇത് സംബന്ധിച്ച് ഇന്ത്യ നിരന്തരം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് സാധൂകരണംകൂടിയാണ് മുഷാറഫിന്റെ വായില്‍കൂടി പുറത്തുവന്നിരിക്കുന്നത്.

പാകിസ്ഥാന്‍ തിരിച്ചടിക്കില്ല എന്ന് ഇന്ത്യ ധരിക്കരുത്. ഞങ്ങള്‍ മുസ്ലിങ്ങളാണ്. ഒരു കരണത്തടിച്ചാല്‍ മറുകരണം കാട്ടാന്‍ ഞങ്ങളില്ല എന്നും ഇന്ത്യയുടെ പ്രധാനമന്ത്രി മോഡി മുസ്ലിം വിരോധിയാണെന്നും മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ നവാസ് ഷെരീഫ് പങ്കെടുക്കരുതായിരുന്നെന്നും മുഷാറഫ് കുറ്റപ്പെടുത്തി.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :