തീവ്രവാദികളെ നിയന്ത്രിച്ചില്ലെങ്കില്‍ ഇടപെടും; പാക്കിസ്ഥാന് ഇറാന്റെ മുന്നറിയിപ്പ്

തീവ്രവാദികള്‍, ഇറാന്‍, പാക്കിസ്ഥാന്‍, അതിര്‍ത്തി
ടെഹ്‌റാന്‍| VISHNU.NL| Last Updated: വെള്ളി, 17 ഒക്‌ടോബര്‍ 2014 (17:30 IST)
അതിര്‍ത്തിയില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടയുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടാല്‍ ഇടപെടുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. സ്‌ലാമിക് റെവലൂഷന്‍ ഗാര്‍ഡ്‌സ് കോര്‍പ്‌സ് ബ്രിഗേഡിയര്‍ ജനറല്‍ ഹുസൈന്‍ സലാമിയാണ് പാക്കിസ്ഥാന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

പാക് -ഇറാന്‍ അതിര്‍ത്തിയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇറാന്‍ ആക്രമണ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതിര്‍ത്തി രാജ്യങ്ങളിലെ മണ്ണിലായാല്‍പോലും തീവ്രവാദികളെ പിടികൂടുമെന്നും അതിര്‍ത്തിസംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഇറാന്‍ ഇടപെടുമെന്നുമാണ് ബ്രിഗേഡിയര്‍ പാക് സേനയ്ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

പാക്- ഇറാന്‍ അതിര്‍ത്തിയില്‍കൂടി ഇറാനിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നത് തടയണമെന്ന് ഇറാന്‍ നേരത്തെ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പാലിക്കുന്നില്ല എന്ന് കണ്ടതിനേ തുടര്‍ന്നാണ് ഇറാന്‍ മുന്നറിയിപ്പുമായി രംഗത്ത് വന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :