1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India china boarder

അതിര്‍ത്തിയില്‍ നിന്ന് ഒരേ ദൂരം പിന്മാറാമെന്ന ചൈനയുടെ നിര്‍ദേശം ഇന്ത്യ തള്ളി

India
അതിര്‍ത്തിയില്‍ നിന്ന് ഒരേ ദൂരം പിന്മാറാമെന്ന ചൈനയുടെ നിര്‍ദേശം ഇന്ത്യ തള്ളി. ഫിംഗര്‍ 4 ഏരിയയില്‍ നിന്ന് സമദൂരം അകലം പാലിക്കാമെന്നായിരുന്നു ചൈന പറഞ്ഞത്. എന്നാല്‍ സംഘര്‍ഷം ഉണ്ടാകുന്നതിന് മുന്‍പ് ഏത് നിലയിലായിരുന്നോ അതേ നില തുടരണമെന്നാണ് ഇന്ത്യ പറഞ്ഞത്.
 
നിലവില്‍ ഫിംഗര്‍ എട്ടില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ ഉള്ളിലാണ് ചൈനീസ് സേന നില്‍ക്കുന്നത്. നേരത്തേ ഫിംഗര്‍ നാലുവരെ ചൈനീസ് സേന കടന്നുകയറിയിരുന്നു. സംഘര്‍ഷത്തിനു മുന്‍പ് ഇന്ത്യന്‍ സൈന്യം പട്രോളിങ് നടത്തിയിരുന്ന ഫിംഗര്‍ എട്ടുവരെ സ്വതന്ത്രമാക്കണമെന്നും അതിനു ശേഷം ചര്‍ച്ചയാകാമെന്നാണ് ഇന്ത്യയുടെ നിലപാട്.
അടുത്ത ലേഖനം
സൈനിക നീക്കത്തിന് സേന സുസജ്ജം, എല്ലാം കൃത്യമായി നിരീക്ഷിയ്ക്കുന്നുണ്ട്: ചൈനയ്ക്ക് മുന്നറിയിപ്പുമായി ബിപിൻ റാവത്ത്