ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അമേരിക്കന്‍ കമ്പനികളെ ക്ഷണിച്ച് രാജ്‌നാഥ് സിങ്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 12 ഏപ്രില്‍ 2022 (10:18 IST)
ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അമേരിക്കന്‍ കമ്പനികളെ ക്ഷണിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. മേക്ക് ഇന്‍ പദ്ധതിയുടെ ഭാഗമാകാനാണ് കമ്പനികളെ അദ്ദേഹം ക്ഷണിച്ചത്. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സമ്മേളനത്തില്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും സ്‌റ്റേറ്റ് സെക്രട്ടറി ടോണി ബ്രിങ്കണും ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിലും തമിഴ്‌നാട്ടിലും നിക്ഷേപത്തിനുള്ള സൗകര്യങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :