നിർണ്ണായക പ്രതിരോധ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും അമേരിക്കയും: 2019ൽ സംയുക്ത സൈനിക പരിശീലനം നടത്തും

Sumeesh| Last Updated: വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (20:48 IST)
ഇന്ത്യയും അമേരിക്കയും നിർണ്ണായക പ്രതിരോധ കരാറായ കോംകാസ കരാറിൽ ഒപ്പിട്ടു. സമ്പൂർണ സൈനിക ആശയവിനിമയ സഹകരണ കരാർ എന്നാണ് കരാറിന്റെ പൂർണ രൂപം. കരാറിൽ ഒപ്പിട്ടതോടെ തന്ത്രപ്രധാനമായ പ്രതിരോധ സാങ്കേതികവിദ്യ
അമേരിക്കയിൽ നിന്നും ഇന്ത്യക്ക് ലഭിക്കും.

ഇരു രാജ്യങ്ങളും തമ്മിലൂള്ള
ഉന്നതതല ചർച്ചക്ക് ശേഷമാന് കരാറിലെത്തിയ കാര്യം സമ്മേളനത്തിലൂടെ അറിയിച്ചത്. ഇന്ത്യ-യുഎസ് ബന്ധത്തിലെ പുതുയുഗപ്പിറവിയാണ് കരാർ എന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിൻ പ്രതികരിച്ചു.

ചർച്ചയിൽ ഇന്ത്യൻ പ്രതിനിധികളായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പ്രതിരോധ മന്ത്രി നിർമ്മലാ സിതാരാമനുമാണ് പങ്കെടുത്തത്. 2019ൽ ഇരു രാജ്യങ്ങളിലെയും സൈനികർ സംയുക്ത പരിശീലനം നടത്താനും ധാരണയായി. പ്രതിരോധവും വാണിജ്യവുമുൾപ്പടെ നിരവധി വിഷയങ്ങൾ ഇരു രാജ്യങ്ങളും ചർച്ച ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :