സ്കൂൾ കലോത്സവം: ഗ്രേസ് മാർക്കിനാ‍യി പ്രത്യേകം മത്സരങ്ങൾ നടത്തുമെന്ന് ഇ പി ജയരാജൻ

Sumeesh| Last Modified വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (17:53 IST)
കുട്ടികൾക്ക് ഗ്രേസ്മാർക്ക് നൽകാനായി ജില്ലാ തലത്തിലോ സംസ്ഥാന തലത്തിലോ പ്രത്യെകം മത്സരങ്ങൾ നടത്തുമെന്ന് മന്ത്രി ഇ പി ജയരാജൻ. ആർഭാടങ്ങൾ ഒഴിവാക്കി കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നതിനായി പ്രത്യേകം മത്സരങ്ങൾ നടത്തും. ഇതിനായി പ്രായോഗികമായ നടപടികൾ സ്വീകരിക്കും, മുഖ്യമന്ത്രി അമേരിക്കയിൽ നിന്നും തിരിച്ചെത്തിയാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമേടുക്കുമെന്നും മന്ത്രി പറഞ്ഞു,

സംസ്ഥനം കനത്ത പ്രളയക്കെടുതിയെ തുടർന്ന് സർക്കാർ ചിലവിൽ നടക്കുന്ന ആഘോഷ ഉത്സവ പരിപാടികൾ റദ്ദാക്കികൊണ്ട് പൊതുഭരന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സർക്കുലർ ഇറക്കിയിരുന്നു.
എന്നാൽ കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നതിനായി ആർഭാടങ്ങളില്ലാതെ കലോത്സവം നടത്തനമെന്ന്
ആവശ്യം ഉയർന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ സർക്കാർ പുനരാലോചനക്ക തയ്യാറായത്.

അതേസമയം അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടന്നേക്കില്ല എന്നു തന്നെയാണ് റിപ്പൊർട്ടുകൾ. ചിലവ് ചുരുക്കി ചലച്ചിതർ മേളയും നടത്തണം എന്ന ആവശ്യവും ശക്തമാവുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :