പാകിസ്ഥാൻ ഇന്ത്യയെ തകർത്തതിനാൽ ഇത് ചർച്ചയ്ക്ക് പറ്റിയ സമയമല്ല: ഇന്ത്യയെ കുത്തി ഇ‌മ്രാൻ ഖാൻ

അഭിറാം മനോഹർ| Last Updated: ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (16:16 IST)
ടി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇ‌മ്രാൻ ഖാൻ. ഇരു രാജ്യങ്ങളും തമ്മിൽ കശ്‌മീർ വിഷയത്തിൽ മാത്രമാണ് പ്രശ്‌നമുള്ളതെന്ന് പറഞ്ഞ ഇ‌മ്രാൻ പ്രശ്നം സംസ്കാരമുള്ള രണ്ട് അയൽക്കാരെപ്പോലെ ഒന്നിച്ചിരുന്നു പരിഹരിക്കണമെന്നും അഭിപ്രായപ്പെട്ടു.

അതേസമയം യുഎഇയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനോടു തോറ്റതിനെ ഇമ്രാൻ ഖാൻ പരിഹസിച്ചു. ഇന്ത്യയെ തകർത്തുവിട്ട സാഹചര്യത്തിൽ ഇത് പ്രശ്നപരിഹാരത്തിന് ചർച്ച നടത്താൻ പറ്റിയ സമയമല്ലെന്ന് തനിക്കറിയാമെന്നായിരുന്നു ഇമ്രാന്റെ പരാമർശം. ടി20 ലോകകപ്പിൽ പാക്കിസ്ഥാൻ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ചതിനു പിന്നാലെയാണ് ഇമ്രാൻ ഖാന്റെ പരാമർശം.ഏകദിന,ടി20 ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :