അഭിറാം മനോഹർ|
Last Modified തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (19:53 IST)
ലോകകപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു ഇന്നലെ
പാകിസ്ഥാൻ ഇന്ത്യയുടെ മേലെ വിജയം സ്വന്തമാക്കിയത്. ചിരവൈരികളായ പാകിസ്ഥാനോട് 10 വിക്കറ്റിന്റെ തോൽവിയായിരുന്നു
ഇന്ത്യ ഏറ്റുവാങ്ങിയത്.മത്സരത്തിൽ പിറന്ന മറ്റ് പ്രധാനറെക്കോഡുകൾ എന്തെല്ലാമെന്ന് നോക്കാം.
പാകിസ്ഥാനായി പല ഇതിഹാസനായകന്മാർക്കും സാധിക്കാത്ത നേട്ടമാണ് ബാബർ സ്വന്തമാക്കിയത്.1992ല്‍ സിഡ്‌നിയിലും 1996ല്‍ ബാംഗ്ലൂരിലും 1999-2019ല്‍ മാഞ്ചസ്റ്ററിലും 2003ല്‍ സെഞ്ച്വൂറിയനിലും 2007ല്‍ ഡര്‍ബനിലും ജോഹന്നാസ്ബര്‍ഗിലും 2011ല്‍ മൊഹാലിയിലും 2012ല്‍ കൊളംബോയിലും 2014ല്‍ ധാക്കയിലും 2015ല്‍ അഡ്‌ലെയ്ഡിലും 2016ല്‍ കൊല്‍ക്കത്തയിലും തോറ്റ ശേഷമാണ് പാകിസ്താൻ ദുബായിൽ ചരിത്രമെഴുതിയത്.
ടി20 ലോകകപ്പിൽ ആദ്യമായാണ് ഇന്ത്യൻ നായകൻ വിരാട് കോലി പാകിസ്ഥാനെതിരെ പുറത്താവുന്നത്. 78*,36*,55* എന്നിങ്ങനെയായിരുന്നു ടി20 ലോകകപ്പിലെ പാകിസ്താനെതിരായ കോലിയുടെ സ്‌കോറുകൾ. ദുബായിൽ നടന്ന മത്സരത്തിൽ 57 റൺസിനായിരുന്നു കോലി പുറത്തായത്. മത്സരത്തിലെ അർധസെഞ്ചുറിയോടെ ടി20 ലോകകപ്പില്‍ 10ല്‍ കൂടുതല്‍ തവണ 50 പ്ലസ് റണ്‍സ് നേടുന്ന താരമാവാൻ കോലിക്കായി.
അതേസമയം നാണക്കേടിന്റെ മറ്റൊരു റെക്കോഡ് ഇന്ത്യൻ താരം രോഹിത് ശർമ സ്വന്തമാക്കി. പാകിസ്ഥാനെതിരായ നിർണായകമായ മത്സരത്തിൽ ഗോൾഡൻ ഡക്കിനാണ് രോഹിത്ത് പുറത്തായത്.കരിയറില്‍ 20ാം തവണയാണ് അദ്ദേഹം ടി20യില്‍ പൂജ്യത്തിന് പുറത്താവുന്നത്. 21 ഡെക്കുള്ള പീയൂഷ് ചൗളയാണ് ഈ റെക്കോഡില്‍ രോഹിത്തിന് മുന്നിലുള്ള ഇന്ത്യന്‍ താരം.