വെബ്ദുനിയ ലേഖകൻ|
Last Modified ഞായര്‍, 23 ഓഗസ്റ്റ് 2020 (15:38 IST)
മാരുതി സുസൂക്കിയുടെ കോംപാക്ട് എസ്‌യുവി ബ്രെസ്സയുടെ റീബാഡ്ജ് പതിപ്പ് അർബൻ ക്രൂസർ ഉടൻ വിപണിയിലേത്തിയേക്കും വാഹനത്തിനായി ടൊയോട്ട ബുക്കിങ് ആരംഭിച്ചു. 11,000 രൂപ മുൻകൂറായി നൽകി വാഹനം ബുക്ക് ചെയ്യാം. വരുന്ന ദീപാവലി ഉത്സവ സീസണിൽ അർബൻ ക്രൂസർ വിപണിയിലെത്തും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ടോയോട്ട മാരുതി സുസൂക്കി സഹകരണത്തിൽ ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ വാഹനമാണ് അർബൻ ക്രൂസർ.
വിറ്റാര ബ്രെസ്സയുടെ 1.5 ലിറ്റർ കെ15 ബി പെട്രോൾ എഞ്ചിനിലായിരിയ്ക്കും, അർബൻ ക്രൂസർ എത്തുക. 105 ബിഎച്ച്‌പി കരുത്തും 138 എൻഎം ടോർക്കും സൃഷ്ടിയ്ക്കാൻ ഈ എഞ്ചിന് സധിയ്ക്കും. 5 സ്പീഡ് മാനുവൽ ട്രൻസ്‌മിഷനിലും, 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനിലും വാഹനം ലഭ്യമായിരിയ്ക്കും. 2019 ജൂണിലാണ് ബലേനോയുടെ ടൊയോട്ട പതിപ്പ് ഗ്ലാൻസയെ കമ്പനി വിപണിയിലെത്തിച്ചത്. മികച്ച വിൽപ്പന സ്വന്തമാക്കാൻ ഗ്ലാൻസയ്ക്ക് സാധിച്ചു. ഇതേ പ്രകടനം അർബൻ ക്രൂസറും കൈവരിയ്ക്കും എന്നാണ് ടൊയോട്ടയുടെ പ്രതീക്ഷ