ജാതിമാറി വിവാഹം കഴിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ശ്രീനു എസ്| Last Updated: ശനി, 26 സെപ്‌റ്റംബര്‍ 2020 (16:22 IST)
ജാതിമാറി വിവാഹം കഴിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഗാഞ്ചിബൗളിയിലെ ടിഎന്‍ജിഒ കോളനിയിലെ ഹേമന്ത് എന്ന യുവാവാണ് മരിച്ചത്. ഇതേ കോളനിയിലെ അവന്തിക എന്ന പെണ്‍കുട്ടിയുമായി യുവാവ് വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരും വിവാഹം കഴിച്ചത്.

പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ വരുന്നുണ്ടെന്ന് അവന്തികയുടെ വീട്ടുകാര്‍ ഹേമന്തിനെ അറിയിച്ചിരുന്നു. എന്നാല്‍ വീട്ടിലെത്തിയ ഇവര്‍ ദമ്പതികളെ ബലമായി കാറില്‍ കയറ്റുകയായിരുന്നു. ഹേമന്തിന്റെ പിതാവ് പിന്നാലെ പോയെങ്കിലും കണ്ടെത്താനായില്ല. ഇതേതുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :