മുഹ്‌റം ആഘോഷിക്കുന്നത് വിലക്കി, ഡല്‍ഹിയില്‍ കലാപ സാധ്യത

മുഹ്‌റം, ന്യൂഡല്‍ഹി, മഹാപഞ്ചായത്ത്, സംഘര്‍ഷം
ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 3 നവം‌ബര്‍ 2014 (15:44 IST)
മുഹ്‌റം ആഘോഷിക്കുന്നതില്‍ നിന്നു മുസ്ലീങ്ങളെ വിലക്കിയതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വര്‍ഗീയ കലാപത്തിന് സാധ്യത. ഔട്ടര്‍ ഡല്‍ഹിയിലെ ബവാനയിലാണ് സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത്. ബവാന മാര്‍ക്കറ്റില്‍ മുഹറം പ്രദക്ഷിണത്തെ വിലക്കിയത് മഹാപഞ്ചായത്തിലാണ്. ജാട്ട് സമുദായങ്ങള്‍ കൂടുതലായി താമസൈക്കുന്ന സ്ഥലമാണ് ഇത്.

ബിജെപി എം എല്‍ എയായ ഗുഗ്ഗന്‍ സിംഗ്, കോണ്‍ഗ്രസ് നേതാവും കൗണ്‍സിലറുമായ ദേവീന്ദര്‍ പോനി എന്നിവരുടെ സാന്നിധ്യത്തിലാണ് മഹാപഞ്ചായത്ത് ബവാനയില്‍ മുഹറം പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത്. മുസ്ലിങ്ങള്‍ മുഹറം അവരുടെ വീട്ടില്‍ എന്ത് വേണമെങ്കിലും ആഘോഷിച്ചോട്ടെ. പക്ഷേ അവര്‍ക്ക് പൊതുജനങ്ങളെ ശല്യം ചെയ്യാന്‍ അവകാശമില്ല എന്നാണ് ഗുഗ്ഗന്‍ സിംഗ് അഭിപ്രായപ്പെട്ടത്.

ജാട്ട് ഭൂരിപക്ഷ പ്രദേശങ്ങളില്‍ മുഹറം പ്രദക്ഷിണം നടത്തില്ല എന്ന് ഇവിടെ താമസിക്കുന്ന മുസ്ലിങ്ങള്‍ പത്ത് വര്‍ഷം മുമ്പേ സമ്മതിച്ചിരുന്നതാണ്. എന്നാല്‍ അതിനു വിരുദ്ധമായി അനുമതികായി പ്രാദേശിക ഭരണകൂടത്തെ സമീപിച്ചതാണ് മഹാപഞ്ചായത്തിലേക്കും തുടര്‍ന്ന് വിലക്കിലേക്ക് നീങ്ങിയത്. 2000 ത്തിലധികം പ്രദേശവാസികളാണ് പങ്കെടുത്തത്. മുസ്ലിം മതത്തിനും അവരുടെ ആഘോഷങ്ങള്‍ക്കുമെതിരെ വിദ്വേഷകരമായ പ്രസ്താവനകളാണ് മഹാപഞ്ചായത്തില്‍ പ്രസംഗിച്ചവരില്‍ പലരും നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :