കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്‌ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു

അഭിറാം മനോഹർ| Last Modified വെള്ളി, 16 ഏപ്രില്‍ 2021 (15:27 IST)
മുഖ്യമന്ത്രി ബിഎസ് യുദ്യൂരപ്പ‌യ്‌ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി ഔദ്യോഗിക വസതിയില്‍വെച്ച് ഉന്നതതല യോഗം വിളിച്ചതിനു തൊട്ടു പിന്നാലെയാണ് യെദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് വന്നിരിക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസമായ യെദ്യൂപ്പയ്‌ക്ക് പനി ഉണ്ടായിരുന്നു. ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് മണിപ്പാല്‍ ആശുപത്രിയിലേയ്ക്ക് മാറ്റും. കഴിഞ്ഞ വർഷം ഓഗസ്റ്റിലും യെദ്യൂ‌രപ്പയ്‌ക്ക് കൊവിഡ് ബാധിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :