തിരഞ്ഞെടുപ്പിന്റെ തലേന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രിക്കു വേണ്ടിയുള്ള ഗൂഢാലോചന: വാളയാര്‍ ഇരകളുടെ അമ്മ

ശ്രീനു എസ്| Last Modified വെള്ളി, 9 ഏപ്രില്‍ 2021 (09:29 IST)
തിരഞ്ഞെടുപ്പിന്റെ തലേന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രിക്കു വേണ്ടിയുള്ള ഗൂഢാലോചനയെന്ന് വാളയാര്‍ ഇരകളുടെ അമ്മ പറഞ്ഞു. ഏപ്രില്‍ അഞ്ചിനാണ് ഹരീഷ് പോസ്റ്റ് ഇട്ടത്. മുഖ്യമന്ത്രിക്കെതിരെ വാളയാറില്‍ മത്സരിച്ചതിനാണ് പോസ്റ്റ് ഉണ്ടാകാന്‍ കാരണം. ഇതിനെതിരെ വാളയാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ നടപടിയില്ലെന്നും അവര്‍ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയോടും പെണ്‍കുട്ടിയുടെ മാതാവിനെ ഫേസ്ബുക്കിലൂടെ അവഹേളിച്ച ഹരീഷ് വാസുദേവനോടും പൊറുക്കാനാവില്ലെന്ന് എഴുത്തുകാരന്‍ സിആര്‍ പരമേശ്വരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുട്ടികളുടെ നീതി നിഷേധത്തിനു കാരണം തന്റെ പാര്‍ട്ടിക്കാരും പോലീസും ശിക്ഷ ഏല്‍ക്കാന്‍ പാടില്ലെന്ന മുഖ്യമന്ത്രിയുടെ അധാര്‍മികതയാണെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :