കൊടുംചൂട് തുടരുന്നു: മരിച്ചവരുടെ എണ്ണം 2,338, ആന്ധ്രപ്രദേശ് വെന്തുരുകുന്നു

കൊടുംചൂട് , മരണസംഖ്യ , ആന്ധ്രപ്രദേശ് , തെലങ്കാന
ന്യൂഡൽഹി| jibin| Last Modified ചൊവ്വ, 2 ജൂണ്‍ 2015 (09:17 IST)
ദിവസങ്ങളായി രാജ്യത്ത് തുടരുന്ന കൊടുംചൂടില്‍ മരിച്ചവരുടെ എണ്ണം 2,338 ആയി. ആന്ധ്രപ്രദേശ് എന്നിവടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആന്ധ്രപ്രദേശില്‍ ഇതുവരെ 1,719 പേരും, തെലങ്കാനയില്‍ ചൂടുമൂലം 552 പേരും മരിച്ചു.

ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ ആന്ധ്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ
42 പേര്‍ മരിച്ചു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും താപനില 43 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ തുടരുകയാണ്. അതേസമയം, ഡല്‍ഹിയുള്‍പ്പെടെ പലസ്ഥലങ്ങളിലും നേരിയ മഴലഭിച്ചത് ആശ്വാസമായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :