ചൂടില്‍ ഉരുകിയൊലിച്ച് ആന്ധ്രയും തെലങ്കാനയും; 470 മരണം

ആന്ധ്രയില്‍ കൊടും ചൂട് , തെലങ്കാന , മരണസംഖ്യ
ഹൈദരാബാദ്| jibin| Last Modified തിങ്കള്‍, 25 മെയ് 2015 (09:37 IST)
ഉഷ്‌ണക്കാറ്റും കൊടുംചൂടും രൂക്ഷമായ ആന്ധ്രയിലും തെലങ്കാനയിലും മരിച്ചവരുടെ എണ്ണം 470 ആയി. നൂറ് കണക്കിനാളുകള്‍ ആശുപത്രിയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ഇനിയും ഉയരുമെന്നുമാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച വരെ ആന്ധ്രയില്‍ 290 പേരും തെലുങ്കാനയില്‍ 186 പേരുമാണ് മരിച്ചത്.

അലഹബാദിലാണ് ഞായറാഴ്ച ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത്. 47.7 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് അന്തരീക്ഷ താപനില ഉയര്‍ന്നത്. രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ചൂട് ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്.

ഉഷ്‌ണക്കാറ്റും കൊടുംചൂടും രൂക്ഷമായ സാഹചര്യത്തില്‍ രാവിലെ പത്ത് മണിക്ക് ശേഷം ആരും പുറത്തിറങ്ങരുതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. രണ്ടു ദിവസം കൂടി ഉഷ്ണകാറ്റ് തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :