അത്യുഷ്ണത്തില്‍ ഉരുകി ഇന്ത്യ, മരണം 1400 കടന്നു

ഹൈദരാബാദ്| VISHNU N L| Last Modified വ്യാഴം, 28 മെയ് 2015 (12:12 IST)
ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും അത്യുഷ്ണത്തില്‍ മരിച്ചവരുടെ എണ്ണം 1,400 കടന്നു. സൂര്യാഘാതവും നിര്‍ജലീകരണവുമാണ് മരണസംഖ്യ ഉയരാനിടയാക്കുന്നത്. ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടത് ആന്ധ്രയിലാണ്. ആയിരത്തോളം ആളുകളാണ് ഇവിടെ ചൂടിനുമുന്നില്‍ മരിച്ച് വീണത്. ശരാശരി 46 ഡിഗ്രി സെല്‍ഷ്യസാണ് ആന്ധ്രയിലെ ദുരിതബാധിത മേഖലകളില്‍ ഇന്നലെ രേഖപ്പെടുത്തിയ താപനില.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശക്തിപ്രാപിക്കുന്നതുവരെ അത്യുഷ്ണത്തിന്‍റെ കെടുതികള്‍ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞിരിക്കുന്നത്. അതിനാല്‍ സൂര്യാഘാതമേറ്റെത്തുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന സാഹചര്യം മുന്‍‌നിര്‍ത്തി അവധിയിലായിരുന്ന ഡോക്ടര്‍മാരോട് അവധി റദ്ദാക്കി ജോലിക്കെത്താന്‍ ആന്ധ്രാ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ഹൈദരാബാദ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. ആറുദിവസത്തിലേറെയായി തുടരുന്ന അത്യുഷ്ണം വൈദ്യുതി വിതരണത്തെയും സാരമായി ബാധിച്ചു. വൈദ്യുതി പ്രതിസന്ധി ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്. ന്നതിനാല്‍
കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :