ഉത്തര്‍പ്രദേശില്‍ തീവണ്ടി പാളം തെറ്റി ഒരു മരണം

അലഹാബാദ്| JOYS JOY| Last Modified തിങ്കള്‍, 25 മെയ് 2015 (16:05 IST)
ഉത്തര്‍പ്രദേശില്‍ തീവണ്ടി പാളം തെറ്റി ഒരു മരണം. ഉത്തര്‍ പ്രദേശിലെ കൌസബി ജില്ലയിലാണ് തീവണ്ടി പാളം തെറ്റിയത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.

ടാറ്റനഗര്‍ ജമ്മു താവി മുരി എക്സ്പ്രസിന്റെ എട്ട്‌ ബോഗികള്‍ പാളം തെറ്റിയാണ് അപകടം ഉണ്ടായത്. ജില്ലയിലെ സിരാതു സ്റ്റേഷന് സമീപം ഉച്ചയ്‌ക്കാണ് അപകടം നടന്നത്.

എസ് മൂന്ന് മുതല്‍ എസ് ആറ് വരെയുള്ള കോച്ചുകളും എസി കോച്ചുകളായ ബി1, ബി2, എ1 എന്നിവയും ഒരു ജനറല്‍ കോച്ചുമാണ് അപകടത്തില്‍പെട്ടത്. ഉത്തര - മധ്യമേഖലാ റെയില്‍വേ മുഖ്യ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ (സി പി ആര്‍ ഒ) വിജയകുമാര്‍ അറിയിച്ചു.

മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :