ഡൽഹി കലാപം; മൌനം വെടിഞ്ഞ് രോഹിത് ശർമ, ധൈര്യത്തോടെ ക്രിക്കറ്റ് ലോകത്ത് നിന്നും ഉയർന്ന ആദ്യ ശബ്ദം

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 28 ഫെബ്രുവരി 2020 (08:12 IST)
ഡൽഹി കലാപം വ്യാപിക്കുന്ന സാഹചര്യത്തിൽ കായികലോകത്ത് നിന്നും ആദ്യപ്രതികരണാവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഉപനായകൻ രോഹിത് ശർമ. സംഘപരിവാർ ആസൂത്രണത്തോടെ അരങ്ങേറിയ കലാപത്തിനെതിരെ ആദ്യമായി പരസ്യപ്രതികരണം നടത്തിയ ക്രിക്കറ്റ് താരം രോഹിത് ആണ്.

ഡല്‍ഹിയിലെ കാഴ്ച്ചകള്‍ ഒട്ടും നല്ലതായി തോന്നുന്നില്ലെന്ന് രോഹിത് കുറിച്ചു. ഉടന്‍ എല്ലാം നേരെയാകുമെന്ന് കരുതാമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതാദ്യമായാണ് ഇന്ത്യന്‍ ടീമില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഒരു താരം കലാപത്തെ കുറിച്ച് സംസാരിക്കുന്നത്.

നേരത്തെ ഡല്‍ഹി ബിജെപി എംപിയായ ഗൗതം ഗംഭീര്‍ ഡല്‍ഹി കലാപത്തെ അപലപിച്ചിരുന്നു. വിദ്വോഷം പ്രസംഗിച്ച കപിൽ മിശ്രയ്ക്കെതിരെ അദ്ദേഹം രംഗത്ത് വന്നിരുന്നു. ഡല്‍ഹി കലാപത്തിലെ മരണസംഖ്യ 32 ആയി ഉയർന്നു. 150 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :