എസ് ഹർഷ|
Last Modified ശനി, 28 സെപ്‌റ്റംബര്‍ 2019 (09:31 IST)
കശ്‌മീരിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ചിലയിടങ്ങളിൽ വീണ്ടും സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് പ്രശ്നബാധിത പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 54 ദിവസമായി കടുത്ത നിയന്ത്രണം തുടരുന്ന താഴ്‌വരയിലാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.
വെള്ളിയാഴ്‌ച ചിലയിടങ്ങളിൽ 144 പ്രഖ്യാപിച്ചു. നൗഹട്ട പൊലീസ് സ്‌റ്റേഷൻ പരിധിയിൽ അഞ്ചിടത്തും ശ്രീനഗർ ഹസ്രത്‌ബാൽ മേഖലയിലുമാണ് നിയന്ത്രണം. അനന്തനാഗ്, സോപോർ, അവന്തിപോറ, ഹന്ദ്‌വാഡ എന്നിവിടങ്ങളിൽ ബാധകമാക്കി.
ലാൽചൗക്ക് അടക്കമുള്ള കച്ചവടകേന്ദ്രങ്ങളിലും സുരക്ഷാ നിർദേശം നൽകി. മിക്കയിടത്തും അർധസൈനികരെ കൂടുതലായി വിന്യസിച്ചു. വെള്ളയാഴ്‌ച പതിവ് പ്രാർഥനകൾക്ക് പള്ളികളിലെത്തിയവർ ബുദ്ധിമുട്ടി. ആഗസ്‌ത് 5 മുതലാണ് കശ്‌മീർ താഴ്‌വരയിൽ അനുഛേദം 370 റദ്ദാക്കിയതിനെ തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടു വന്നത്.