ഹിലരിക്ക് സ്ഥാനാർത്ഥിത്വം കിട്ടാൻ കാരണം ജയലളിതയെന്ന് എം എൽ എ

ഹിലരിക്ക് പ്രസിഡന്റ് സ്ഥാനാർത്ഥിത്വം കിട്ടിയത് ജയലളിതയെ കണ്ടതിന്റെ ഭാഗ്യം കൊണ്ടെന്ന് എം എൽ എ

ചെന്നൈ| aparna shaji| Last Modified ബുധന്‍, 3 ഓഗസ്റ്റ് 2016 (08:40 IST)
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ഹിലരി ക്ലിന്റണ് സാധിച്ചത് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കണ്ടതിന്റെ ഭാഗ്യം കൊണ്ടാണെന്ന് എ ഐ എ ഡി എം കെ കൂണൂർ രാമു. തമിഴ്നാട് നിയമസഭയിലെ ഒരു ചർച്ചയിൽ പങ്കെടുക്കവെയാണ് എം എൽ എ രസകരമായ ഈ അവകാശവാദം ഉന്നയിച്ചത്.

2001ൽ ഹിലരി ഇന്ത്യ സന്ദർശിച്ചപ്പോൾ ജയലളിതയെ കാണുകയുണ്ടായി. കൂടിക്കാഴ്ചയിൽ ജയലളിതയുടെ ഇംഗ്ലീഷ് പരിജ്ഞാനവും വ്യക്തിപ്രഭാവവും ഹിലരിയെ ഞെട്ടിച്ചു. ഈ കൂടിക്കാഴ്ചയാണ് ഹിലരിക്ക് ഭാഗ്യം കൊണ്ടുവന്നതെന്നാണ് എം എൽ എ വാദിക്കുന്നത്. അമേരിക്കയിൽ ആദ്യമായി ഒരു സ്ത്രീ സ്ഥാനാർത്ഥി ഉണ്ടായ ചരിത്രം ആരംഭിച്ചത് തമിഴ്നാട്ടിൽ നിന്നാണ് എന്നായിരുന്നു എം എൽ എ പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :