സോളാര്‍: ഹൈക്കോടതി ജഡ്ജിമാര്‍ക്ക് മാറ്റം

കൊച്ചി| WEBDUNIA|
PRO
PRO
സോളാര്‍ കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജിമാര്‍ക്ക് മാറ്റം. ജസ്റ്റിസ് സതീശ് ചന്ദ്രന്‍, ജസ്റ്റിസ് വികെ മോഹനന്‍ എന്നിവരെയാണ് മാറ്റിയത്. ജഡ്ജിമാരുടെ പരിഗണനാവിഷയത്തിനും മാറ്റമുണ്ടാകും.

ജസ്റ്റിസ് സതീശ് ചന്ദ്രനെ സിവില്‍ കേസുകളിലേക്ക് മാറ്റും. ഇനി കേസുകള്‍ പരിഗണിക്കുന്നത് പുതിയ ജഡ്ജിമാരാകും. ജസ്റ്റിസുമാരായ ഹാരൂണ്‍ റഷീദിനും തോമസ് ടി ജോസഫിനുമാണ് ചുമതല. ഹൈക്കോടതി ബഞ്ചുകള്‍ പുനക്രമീകരിച്ചതിന്റെ ഭാഗമായാണ് മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം.

വേനലവധി കഴിഞ്ഞ് കോടതി തുറക്കുമ്പോള്‍ സാധാരണയായി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റാറുണ്ട്.എന്നാല്‍ സോളാര്‍ കേസില്‍ സര്‍ക്കാരിനെ നിരന്തരം തലവേദന സൃഷ്ടിച്ച രണ്ട് ജഡ്ജിമാരെ പ്രത്യേക സാഹചര്യത്തില്‍ കേസിന്റെ വാദം കേള്‍ക്കുന്നതില്‍ നിന്നും മാറ്റിയത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം.

പരിഗണനാ വിഷയങ്ങള്‍ മാറ്റുന്നത് പൂര്‍ണമായും ചീഫ് ജസ്റ്റിസിന്റെ പൂര്‍ണ അധികാര പരിധിയിലുള്ളതാണ്. ജസ്റ്റിസ് സതീശ് ചന്ദ്രന്‍ സോളാര്‍ കേസിലെ ജാമ്യാപേക്ഷകളാണ് പരിഗണിച്ചിരുന്നത്. ടെന്നി ജോപ്പന്‍, ശാലുമേനോന്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സര്‍ക്കാരിന് തലവേദന സൃഷ്ടിച്ച് ഇദ്ദേഹം പരാമര്‍ശങ്ങള്‍ നടത്തിയത്. സതീശ് ചന്ദ്രനെ സിവില്‍ കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചിലേക്കാണ് മാറ്റിയത്. ബാംഗ്ലൂര്‍ വ്യവസായി എംകെ കുരുവിളയുടെ അപ്പീല്‍, ഭൂമി തട്ടിപ്പ് കേസില്‍ സലിംരാജിനെതിരായ അപ്പീല്‍ എന്നിവ പരിഗണിച്ചിരുന്നത് ജസ്റ്റിസ് വികെ മോഹനനായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :