ഹെര്‍ഡ് ഇമ്യൂണിറ്റി അസാധ്യം: എയിംസ് ഡയറക്ടര്‍

ശ്രീനു എസ്| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2021 (10:54 IST)
ഹെര്‍ഡ് ഇമ്യൂണിറ്റിയെ കുറിച്ച് ചിന്തിക്കുന്നത് അസാധ്യമാണെന്ന് എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗുലേറിയ പറഞ്ഞു. ഇത് ഇന്ത്യയില്‍ പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ചും പുതിയ ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ പടരുമ്പോള്‍ സ്വാഭാവിക പ്രതിരോധ ശേഷിയെ കുറിച്ച് ചിന്തിക്കുന്നത് കൂടുതല്‍ അപകടം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്ലില്‍ തന്റെ പുസ്തകമായ ഇന്ത്യയുടെ കൊവിഡിനെതിരെയുള്ള യുദ്ധം എന്ന പുസ്തക ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രോഗം വന്നവര്‍ക്ക് ജനിതകമാറ്റം വന്ന വൈറസിലൂടെ വീണ്ടും രോഗം വരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :