പെട്രോളിന്റെ വില കൂടാന്‍ കാരണമായ രണ്ടുകാരണങ്ങളെ കുറിച്ച് പെട്രോളിയം മന്ത്രി

ശ്രീനു എസ്| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2021 (09:47 IST)
പെട്രോളിന്റെ വില കൂടാന്‍ കാരണമായ രണ്ടുകാരണങ്ങളെ കുറിച്ച് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രദാന്‍. അന്താരാഷ്ട്ര വിപണി പെട്രോളിന്റെ ഉല്‍പാദനം കുറച്ചതാണ് ഒന്നാമത്തെ കാരണമായി പറയുന്നത്. കൂടുതല്‍ ലാഭത്തിനുവേണ്ടിയാണ് ഉല്‍പാദന രാജ്യങ്ങള്‍ ഇങ്ങനെ ചെയ്യുന്നത്. ഇതാണ് ഉപഭോക്താക്കളായ രാജ്യങ്ങളെ കഷ്ടത്തിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു കാരണം കൊവിഡാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കൊവിഡ് മൂലം എണ്ണ ഉല്‍പാദന രാജ്യങ്ങള്‍ ഉല്‍പാദനം കുറച്ചിരുന്നു.

രാജ്യത്ത് പെട്രോള്‍ വില ദിവസേനകൂടിക്കൊണ്ടിരിക്കുകയാണ്. പലസ്ഥലത്തും പെട്രോളിന് ലിറ്ററിന് 100രൂപ കടന്നിട്ടുണ്ട്. ദിവസങ്ങള്‍ക്കുമുന്‍പ് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് മറ്റു ഇന്ധനങ്ങളിലേക്ക് പേകേണ്ട സമയം ആയെന്ന് പറഞ്ഞിരുന്നു. രാജ്യം ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :