പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങില്‍ കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നു; മരണസംഖ്യ 23 ആയി ഉയര്‍ന്നു

പോലീസും പ്രാദേശിക ഭരണകൂടവും രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Floods, Floods in pakistan 200 Died, Pakistan Floods, Flood death, പ്രളയം, പാക്കിസ്ഥാനില്‍ മിന്നല്‍ പ്രളയം, പാക്കിസ്ഥാന്‍ വാര്‍ത്തകള്‍
 Floods
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 6 ഒക്‌ടോബര്‍ 2025 (10:31 IST)
പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങില്‍ കനത്ത മഴയും മണ്ണിടിച്ചിലും മരണസംഖ്യ 23 ആയി ഉയര്‍ന്നു. പോലീസും പ്രാദേശിക ഭരണകൂടവും രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ദുരന്തഭൂമിയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് സന്ദര്‍ശിച്ചേക്കുമെന്നാണ് വിവരം. മണ്ണിടിച്ചിലില്‍ അനേകം ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ താന്‍ അങ്ങേയറ്റം ദുഃഖിതനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു.

അപകടത്തില്‍ പെട്ടവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും പ്രധാനമന്ത്രി എക്‌സികുറിച്ചു. അതേസമയം ബംഗാള്‍, സിക്കിം എന്നിവയെ ബന്ധിപ്പിക്കുന്ന റോഡുകളും പാലങ്ങളും മണ്ണിടിച്ചില്‍ തകര്‍ന്നിട്ടുണ്ട്. ഇതോടെ റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നിലവില്‍ ഡാര്‍ജിലിങ്ങിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.

ടോയി ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തലാക്കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ പെയ്യുന്ന കനത്ത മഴയില്‍ വടക്കന്‍ ബംഗാളില്‍ മിന്നല്‍ പ്രളയ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :