അനുബന്ധ വാര്‍ത്തകള്‍
- വനിതാ ഡോക്ടര്‍മാരെ രാത്രി ഷിഫ്റ്റില്‍ നിയമിക്കരുതെന്ന് ഉത്തരവിറക്കി: പശ്ചിമബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി
- ലൈംഗികാതിക്രമക്കേസില്‍ സംവിധായകന് രഞ്ജിത്തിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം
- ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു
- ജനങ്ങൾ ബിജെപിക്കെതിരാണ്, നീറ്റിനെതിരെയും പുതിയ ക്രിമിനൽ നിയമങ്ങൾക്കെതിരെയും പ്രമേയം പാസാക്കുമെന്ന് മമത
- ബംഗാളിൽ ബിജെപിയുടെ മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, നാല് സീറ്റുകളും തൂത്തുവാരി തൃണമൂൽ
പശ്ചിമബംഗാള്‍ സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ഫോട്ടോകളില്‍ നിന്ന് ചുവപ്പ് അപ്രത്യക്ഷമായി
cpm
പശ്ചിമബംഗാള്‍ സിപിഎം സംസ്ഥാന ഘടകത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ഫോട്ടോകളില്‍ നിന്ന് ചുവപ്പ് അപ്രത്യക്ഷമായി. ചുവപ്പിനു പകരം നീലയാണ് പ്രൊഫൈല്‍ ഫോട്ടോകളുടെ പശ്ചാത്തലത്തില്‍ നല്‍കിയിരിക്കുന്നത്. നിറം മാറ്റത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്ന് പാര്‍ട്ടി നേതൃത്വം വിശദീകരിച്ചു. പാര്‍ട്ടിയുടെ നിറം ചുവപ്പ് അല്ലെന്ന് കഴിഞ്ഞദിവസം കേരളത്തിലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അഭിപ്രായപ്പെട്ടിരുന്നു.
ലോകവ്യാപകമായി കമ്മ്യൂണിസത്തിന്റെ നിറമായി കരുതപ്പെടുന്നത് ചുവപ്പാണ്. വിശ്വസിക്കുന്ന ആശയത്തിനു വേണ്ടി രക്തസാക്ഷിയാവാന്‍ തയ്യാറാണ് എന്ന നിലപാട് സൂചിപ്പിക്കുന്നതാണ് ചുവപ്പ് നിറം. ഇന്ത്യയിലെ ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കൊടികളുടെ നിറവും ചുവപ്പ് തന്നെയാണ്. എന്നാല്‍ സമീപകാലത്ത് ചുവപ്പിന് പഴയതുപോലെ ആളുകളെ ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ലെന്ന കണ്ടെത്തലാണ് നിറം മാറ്റത്തിന് പിന്നില്‍.
പിന്നാലെയാണ് പശ്ചിമബംഗാളില്‍ ചുവപ്പിനു പകരം നീല വരുന്നത്. അതേസമയം സമീപകാലത്ത് എട്ട് തവണ ബംഗാളിലെ സിപിഎം ഘടകം സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ഫോട്ടോകളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് നേതാക്കള്‍ പറയുന്നത്.