രാജ്യത്ത് ഉഷ്ണതരംഗം മൂലമുള്ള മരണസംഖ്യ 56 ആയി; ഉത്തരേന്ത്യയില്‍ കനത്ത ചൂട് തുടരുന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 1 ജൂണ്‍ 2024 (15:23 IST)
രാജ്യത്ത് ഉഷ്ണതരംഗം മൂലമുള്ള മരണസംഖ്യ 56 ആയി. ഉത്തരേന്ത്യയില്‍ കനത്ത ചൂട് തുടരുകയാണ്. വരുന്ന രണ്ടുമൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ചൂട് കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പറയുന്നത്. മാര്‍ച്ച് ഒന്നുമുതലുള്ള മരണക്കണക്കാണിത്. മെയില്‍ മാത്രം 46 പേരാണ് മരണപ്പെട്ടത്. ഡല്‍ഹിയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് ചൂട് കൂടി നില്‍ക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലും ചൂട് 46-50 ഡിഗ്രി സെല്‍ഷ്യസാണ്. നിരവധി പ്രദേശങ്ങളില്‍ ചൂട് 50ഡിഗ്രി സെല്‍ഷ്യസിനും മുകളില്‍ പോയിട്ടുണ്ട്.

രാജസ്ഥാന്‍, ഹരിയാന, ഛത്തീസ്ഗഡ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, മധ്യപ്രദേശ്, വിദര്‍ഭ എന്നിവിടങ്ങളിലാണ് ചൂട് കൂടുതല്‍. 4-5 ദിവസത്തിനുള്ളില്‍ നോര്‍ത്ത്-ഈസ്റ്റ് പ്രദേശങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :