വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 1 ജൂണ്‍ 2024 (09:36 IST)
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഒരു സിലിണ്ടറിന് 70.50 രൂപയാണ് കുറച്ചത്. അതേസമയം ഗാര്‍ഹികാവശ്യങ്ങള്‍ക്കുളള സിലിണ്ടറിന്റെ വില കുറച്ചിട്ടില്ല. ഇന്ന് കൊച്ചിയില്‍ സിലിണ്ടറിന് 1685.50 രൂപയാണ് നിരക്ക്. നേരത്തെ 1756 രൂപയായിരുന്നു സിലിണ്ടറിന്റെ വില.

പാചക വാതക സിലിണ്ടറിന്റെ വില കുറയുന്നത് അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റങ്ങള്‍, നികുതി നയങ്ങളിലെ വ്യതിയാനങ്ങള്‍, സപ്ലൈ ഡിമാന്‍ഡ് ഡൈനാമിക്‌സ് എന്നിവ കാരണമാണ്. ഇതിന് മുന്‍പ് പാചകവാതക വില കുറച്ചത്. മെയ് ഒന്നിനായിരുന്നു. അന്ന് 19 രൂപയാണ് കുറച്ചിരുന്നത്. അന്നും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വിലയാണ് കുറച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :