വാഷിംഗ്ടണ്‍|
jibin|
Last Modified തിങ്കള്‍, 18 മെയ് 2015 (08:16 IST)
അമേരിക്കയിലെ ടെക്സസ് സ്റേറ്റില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍
മരണസംഖ്യ ഉയരുന്നു. മിനിറ്റുകളോളം നീണ്ടു നിന്ന വെടിവെപ്പില്‍ ഒമ്പതോളം പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സെന്‍ട്രല്‍ ടെക്സസിലെ വാകോയില്‍ പ്രദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് വാകോ നഗരത്തിലെ റസ്റോറന്റിനു സമീപമാണ്
സംഭവം നടന്നത്. മൂന്നിലധികം ഗുണ്ടാ സംഘങ്ങള്‍ ബൈക്കിലെത്തിയശേഷം വെടിയുതിര്‍ക്കുകയായിരുന്നു. പലരും സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.