ഹൈദരാബാദ്|
jibin|
Last Modified ഞായര്‍, 24 മെയ് 2015 (14:21 IST)
തെലങ്കാനയെയും ആന്ധ്രപ്രദേശിനേയും വിഴുങ്ങിയ ഉഷ്ണക്കാറ്റിൽ മരിച്ചവരുടെ എണ്ണം 233 ആയി. തെലങ്കാനയിൽ 128ഉും ആന്ധ്രയിൽ 95 പേരും മരിച്ചതായാണ് ഔദ്യോഗിക വിവരം. നൂറ് കണക്കിനാളുകളാണ് ആശുപത്രിയില്‍ കഴിയുന്നത്. മരണ സംഖ്യ ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഹൈദരാബാദ്, ഖമ്മം, നല്‍ഗോണ്ട, രാമഗുണ്ടം എന്നിവിടങ്ങളില്‍ ചൂട് 47 ഡിഗ്രി സെല്‍ഷ്യസ് കടന്നു.
സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ സൂര്യതാപമേറ്റ് ചികിൽസ തേടിയെത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. കഴിഞ്ഞ 10 വര്‍ഷത്തിടെ ഇതാദ്യമായാണ് താപനില ഇത്രയും ഉയരുന്നത്. ഡല്‍ഹി ഉള്‍പ്പെടെയുള്ള മറ്റ് ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളും കനത്ത ചൂടില്‍ ഉരുകുകയാണ്. ഡല്‍ഹിയില്‍ ചൂട് നാല്‍പ്പത്തിനാല് ഡിഗ്രി സെല്‍ഷ്യസ് കടന്നു.