മരണസംഖ്യ 10, 000ത്തോളമെന്ന്, പാകിസ്ഥാനിലും ഭൂചലനം

കാഠ്‌മണ്ഡു| JOYS JOY| Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (14:03 IST)
നേപ്പാളില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 10, 000ത്തോളം എത്തുമെന്ന്. നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള അറിയിച്ചതാണ് ഇക്കാര്യം. ഇതിനിടെ പാകിസ്ഥാനില്‍ ഇന്ന് ഭൂചലനം ഉണ്ടായി. റിക്‌ടര്‍ സ്കെയിലില്‍
5. 5 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നേപ്പാളിന് വളരെ വെല്ലുവിളി നിറഞ്ഞതും ബുദ്ധിമുട്ടേറിയതുമായ സമയമാണ് ഇപ്പോഴെന്ന് പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള പറഞ്ഞു. പരുക്കേറ്റവര്‍, പ്രായമായവര്‍, കുട്ടികള്‍, സ്ത്രീകള്‍ എന്നിവരുടെ കാര്യത്തിനായിരിക്കും മുന്‍ഗണന
നല്കുകയെന്നും സുശീല്‍ കൊയ്‌രാള പറഞ്ഞു.

ഇതിനിടെ, നേപ്പാളില്‍ കുടുങ്ങിയ തങ്ങളുടെ പൌരന്മാരെ രക്ഷിക്കാന്‍ സ്പെയിന്‍ ഇന്ത്യയുടെ സഹായം തേടി. നേപ്പാളിലെ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്ത്യക്കാര്‍ രാജ്യത്തേക്ക് മടങ്ങുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :