കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനത്തിന്റെ പെർമിറ്റ് റദ്ദാക്കും, ലൈസൻസ് നഷ്ടമാകും

അഭിറാം മനോഹർ| Last Modified വെള്ളി, 29 ഏപ്രില്‍ 2022 (21:49 IST)
കുറ്റകൃത്യങ്ങൾക്കായി ഉപയോ‌ഗിക്കുന്ന വാഹനങ്ങളുടെ പെർമിറ്റും ആ വാഹനത്തിൽ സഞ്ചരിച്ച വ്യക്തികളുടെ ഡ്രൈവിങ് ലൈസൻസും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിലവിൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങൾക്ക് മാത്രമാണ് ലൈസൻസും പെർമിറ്റും റദ്ദ് ചെയ്യുന്നത്.

സംസ്ഥാനത്ത് വാഹനങ്ങൾ ഉപയോഗി‌ച്ചുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഇപ്പോൾ വിതര‌ണം ചെയ്യുന്ന ഡ്രൈവിങ് ലൈസൻസ് കാർഡിന് പകരം എലഗ‌ന്റ് കാർഡുകൾ മേയ് മാസത്തിൽ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :