അപ്രതീക്ഷിത ലോക്ക്‌ഡൗണിൽ പെട്ടു; ഭക്ഷണം പോലും ഇല്ലാതെ യുവാവ് സഞ്ചരിച്ചത് 135 കിലോ മീറ്റർ

അനു മുരളി| Last Modified വ്യാഴം, 26 മാര്‍ച്ച് 2020 (17:06 IST)
നാടെങ്ങും അടച്ച് പൂട്ടി എന്ന മഹാമാരിയെ പ്രതിരോധിക്കാൻ വീടിനുള്ളിൽ തന്നെ അടച്ച് പൂട്ടിയിരിക്കുകയാണ്
ജനങ്ങൾ. ഇതിനിടയിലും ആൾത്തിരക്കില്ലാത്ത നഗരം കാണാൻ ഇറങ്ങിത്തിരിച്ചവർ നിരവധി. ഇവരിൽ ചില ആളുകൾക്ക് ലക്ഷ്യസ്ഥാനമുണ്ട്. അത്തരത്തിൽ ലക്ഷ്യസ്ഥാനത്തെത്തുന്നതിനായി 135 കിലോ മീറ്റർ ദൂരം സഞ്ചരിച്ച യുവാവിന്റെ കഥയാണ് മഹാരാഷ്ട്രയിൽ നിന്നും വരുന്നത്.

ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വാഹനങ്ങളോ കടകളോ ഒന്നുമില്ലാത്ത ഇടത്തുകൂടെയായിരുന്നു 26 കാരനായ നരേന്ദ്ര ഷെൽക്കെയുടെ യാത്ര. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നും 135 കിലോമീറ്റർ അകലെയുള്ള ചന്ദ്രപുർ എന്ന സ്ഥലത്താണ് യുവാവിന്റെ വീട്. വീട്ടിലേക്കുള്ള യാത്രയിൽ നരേന്ദ്രനു ഭക്ഷണം പോലും ലഭിച്ചില്ല.

പുനെയിൽ ജോലി ചെയ്യുകയായിരുന്ന യുവാവ് ഒരു വിധത്തിലാണ് നാഗ്പൂർ എത്തിയത്. എന്നാൽ, അവിടെ നിന്നും വീട്ടിലെത്താൻ മറ്റ് യാത്രാ സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതേതുടർന്നാണ് ഇയാൾ നടക്കാൻ തീരുമാനിച്ചത്. ചൊവ്വാഴ്ചയാണ് യുവാവ് നടന്നു തുടങ്ങിയത്. രണ്ട് ദിവസം നീണ്ട യാത്രയ്ക്കിടെ ആശ്വാസമായി ആകെയുണ്ടായിരുന്നത് കുറച്ച് വെള്ളം മാത്രമായിരുന്നു. വഴിമധ്യേ ഭക്ഷണം ലഭിച്ചതുമില്ല.

സിന്ദേവാഹിക്കടുത്ത് വെച്ച് പൊലീസ് ഉദ്യോഗസ്ഥർ യുവാവിനെ കാണുകയും വിവരങ്ങൾ ചോദിച്ചറിഞ്ഞയുടൻ യുവാവിനെ പൊലീസുകാർ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തന്റെ വീട്ടിൽ നിന്നും ഒരു പൊലീസ് ഉദ്യോഗസ്ഥൻ യുവാവിനായി ഭക്ഷണം പൊതിഞ്ഞുകൊണ്ട് വരികയും ചെയ്തു. സിന്ദേവാഹിയിൽ നിന്നും 25 കിലോമീറ്റർ ദൂരം കൂടെ ഉണ്ടായിരുന്നു യുവാവിന്റെ വീട്ടിലേക്ക്. ഇതിനാൽ, പൊലീസ് തന്നെ ഒരു വാഹനം ഏർപ്പാട് ചെയ്യുകയും യുവാവിനെ വീട്ടിലെത്തിക്കുകയും ചെയ്തു. 14 ദിവസത്തെ കൊറൈന്റെൻ പിരീഡിലാണ് യുവാവ് ഇപ്പോൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :